ഉമാ തോമസിന് പരിക്കേറ്റ സംഭവം….ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ…

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമാ തോമസിനു പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. കേസിൽ അഞ്ച് പേരെ പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിൽ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുൾ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് ഇടക്കാല ​ജാമ്യം അനുവദിച്ചിരുന്നു.പ്രതികളുടെ ​ജാമ്യാപേക്ഷയിൽ എറണാകുളം ​ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ കോടതി ഉത്തരവ് പറയും.

Related Articles

Back to top button