കേരള കോൺഗ്രസിലെ അഞ്ചാമനാകാൻ പി ജെ ജോസഫിന്‍റെ മകൻ.. നേതൃനിരയിലേക്ക് അപു….

കേരള കോൺഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത്‌ ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.

തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്ന ചർച്ചകൾ സജീവമാകുന്നതിനിടയിൽ ആണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ അപു മത്സരിക്കുമെന്ന് ചില വാര്‍ത്തകൾ പുറത്ത് വന്നിരുന്നു. അപു രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെയാണ് ഇങ്ങനെ വാര്‍ത്തകൾ പുറത്ത് വന്നത്.

Related Articles

Back to top button