“പ്രതിഭ എംഎൽഎയുടെ മകൻ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ..മകൻ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോ”…
കായംകുളം: പ്രതിഭ എംഎൽഎയുടെ മകൻ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പ്രതിഭയുടെ മകൻ കേസിൽ പെട്ടാൽ അമ്മയാണോ ഉത്തരവാദി. മകൻ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോയെന്നും സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം.