എച്ച്എംപിവി പടരുന്നു…ചൈനയിൽ അടിയന്തരാവസ്ഥ…

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി ചൈനയിൽ എച്ച്എംപിവി (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) പടരുന്നു. ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ എച്ച്എംപിവി കേസുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ലോകാരോഗ്യ സംഘടനയും മൌനം പാലിക്കുന്ന സാഹചര്യമാണുള്ളത്.

ചൈനയിലെ ആശുപത്രികളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്. രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വർധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ രീതിയിൽ മാസ്ക് ധരിക്കണമെന്നും കൈകൾ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ ആരോഗ്യ വിദഗ്ധർ ജനങ്ങൾക്ക് നൽകിയിരിക്കുകയാണ്.

Related Articles

Back to top button