യുവാവ് വീടിന് തീ വെച്ചു.. വീട്ടിലുണ്ടായിരുന്നത് അമ്മയും മകനും.. ഒടുവിൽ…

തിരുവനന്തപുരം ചെമ്പഴന്തിയില്‍ മകന്‍ വീടിന് തീ വെച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.മകന് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു.കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഇരുവരും വീടിനകത്തുള്ളപ്പോഴാണ് മകൻ വീടിന് തീ വെച്ചത്. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങി. വീട് കത്തി നശിച്ചതോടെ കുടുംബം പെരുവഴിയിലായി.

Related Articles

Back to top button