വയസ്സ് 24, യുവാവിന് ഡയപ്പർ വെയ്ക്കാതെ ജീവിക്കാൻ പറ്റില്ല. ഒടുവിൽ ഇന്ത്യയിൽ വന്ന് ഡയപ്പർ ഊരി
ജന്മനാ മൂത്രമൊഴിക്കുന്നത്തിൽ നിയന്ത്രണമില്ലാത്ത പ്രശ്നത്താൽ ബുദ്ധിമുട്ടുന്ന യുവാവിന് ഡയപ്പർ വെയ്ക്കാതെ ജീവിക്കാൻ പറ്റില്ല. രോഗിക്ക് എക്സ്ട്രാപ്പി എപ്പിസ്പാഡിയാസ് കോംപ്ലക്സ് എന്ന ജനനവൈകല്യം ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ, അടിവയറ്റിലെ ഭിത്തി വികസിക്കാത്തതിനാൽ മൂത്രസഞ്ചി തുറന്ന് വയറിൽ നിന്ന് മൂത്രം പുറത്തേക്ക് പോകുന്നതു.
യെമനിൽ നിന്നുള്ള 24 കാരനാണു അപൂർവ രോഗാവസ്ഥയിൽ കഷ്ടത അനുഭവിച്ചത്. ഇയാൾക്ക് ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഡയപ്പറിൽ നിന്നും മോചനം ലഭിച്ചത്. ജീവിതകാലം മുഴുവൻ ഉപയോഗിച്ചു പോന്ന ഡയപ്പറുകൾ ഇയാൾക്കിനി ഉപേക്ഷിക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായി ഡോക്ടർമാർ റോബോട്ടിന്റെ സഹായത്തോടെ കൃത്രിമ മൂത്രാശയ സ്ഫിൻക്റ്റർ ശസ്ത്രക്രിയ നടത്തിയെന്നും അവർ അവകാശപ്പെട്ടു. ഡൽഹിയിലെ BLK-Max സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.