മദ്യലഹരിയിലെത്തി ഉപദ്രവിക്കുന്നത് സ്ഥിരം.. ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ….

മദ്യലഹരിയിലെത്തി ഭർത്താവ് ഉപദ്രവിക്കുന്നത് സ്ഥിരമായി. ഭർത്താവിനെ റോഡിലിട്ട് അടിച്ചുകൊന്ന് ഭാര്യ. ആന്ധ്രാപ്രദേശിലെ നിസാം പട്ടണത്തിലാണ് സംഭവം. ഭർത്താവ് 38 കാരനായ അമരേന്ദ്ര ബാബുവിനെ കോത്തപാലം സ്വദേശിയും 30 കാരിയുമായ ഭാര്യ അരുണയാണ് കൊലപ്പെടുത്തിയത്.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഭർത്താവ് മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സ്ഥിരമാണ്. ഭർത്താവിൻ്റെ പീഡനം കടുത്തതോടെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ അടുത്തിടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്ക് താക്കീത് നല്‍കി.എന്നാൽ, സംഭവത്തിന് ശേഷവും ഇയാളുടെ സ്വഭാവത്തില്‍ മാറ്റമില്ലാതെയായതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ, ഭാര്യ വീട്ടിലും രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ അവിടെവെച്ച് ഭാര്യ അരുണയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വഴക്കിട്ട് ഇരുവരും റോഡിലെത്തുകയും ഇവിടെവച്ച് അരുണ വടികൊണ്ട് ഭര്‍ത്താവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.നിലവില്‍ അരുണ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button