ബിജെപി സംഘടനാ തെരഞ്ഞെടുപ്പ്.. കേരളത്തിന്റെ ചുമതല…
സംസ്ഥാന അധ്യക്ഷന്‍മാരുടെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ഒരുക്കങ്ങള്‍ സജീവമാകുന്നു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയ്ക്കുള്ള നേതാക്കളെ ബിജെപി പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതല കേന്ദ്രമന്ത്രി പ്രള്ഹാദ് ജോഷിക്കാണ്.
ഗുജറാത്തിന്റെ ചുമതല ഭൂപെന്ദ്ര യാദവിനാണ്. ഉത്തര്‍പ്രദേശിലെ ചുമതല പിയൂഷ് ഗോയലിനും നല്‍കിയിരിക്കുകയാണ്.
മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന് നാഗാലാന്‍ഡിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മേഘാലയയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഈ മാസം പകുതിയോടെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.ഈ മാസം അവസാനത്തോടെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തീരുമാനിക്കും.