പുതുവർഷത്തിൽ രണ്ടാം ദിനവും കുതിച്ച് സ്വർണവില….ഒരു പവൻ സ്വർണത്തിന്റെ…..

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ 320 രൂപ വർധിച്ച് വിപണിയിലെ വില വീണ്ടും 57000 കടന്നിരുന്നു. ഇന്ന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,440 രൂപയാണ്.

ഡിസംബറിന്റെ അവസാനത്തിൽ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പുതുവർഷം ആരംഭിച്ചത് മുതൽ വില ഉയരുന്ന ട്രെൻഡാണ് കാണുന്നത്. 2024 ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ 2025 എത്തുമ്പോഴേക്കും പവന്റെ വില 57200 രൂപയാണ്. 10,360 രൂപയോളം ആണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വര്ണവിലയുടെ മുന്നേറ്റം. സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയൊരു നേട്ടം തന്നെയാണ്. എന്നാൽ സാധാരണ ഉപഭോക്തതാക്കൾക്ക് വില ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപയാണ് ഉയർന്നത്. വിപണി വില 7180 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപയാണ് ഉയർന്നത്. വിപണിവില 5930 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 93 രൂപയാണ്.

Related Articles

Back to top button