ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം.. ഒരു മരണം…

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം.ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് മുന്നിലാണ് സംഭവം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടെസ്‌ലയുടെ സൈബർട്രക്കിലാണ് സ്ഫോടനം ഉണ്ടായത്.ഹോട്ടലിന് സമീപത്തെത്തിയ ഉടൻ വാഹനത്തിന് തീപിടിക്കുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.സ്ഫോടനം ട്രക്കിൻ്റെ രൂപകൽപ്പന മൂലം അല്ലെന്നും ബോംബ് അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യമാകാം സ്ഫോടനത്തിന് പിന്നിലെന്നും
ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു.
സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കുണ്ടെന്നാണ് വിവരം.ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തെ തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.

Related Articles

Back to top button