പൊലീസില്‍ അഴിച്ചുപണി.. തിരുവന്തപുരം കമ്മീഷണറായി.. കെ സേതുരാമന്‍ അക്കാദമി ഡയറക്ടര്‍…

പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോംസണ്‍ ജോസ് തിരുവനന്തപുരം കമ്മീഷണറാകും. ഹരിശങ്കര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാകും. യതീഷ് ചന്ദ്ര കണ്ണൂര്‍ റേഞ്ച് ഡിഐജിയാകും. തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി ചുമതലയും അദ്ദേഹത്തിനായിരിക്കും.

ഉത്തരമേഖലാ ഐജിയായിരുന്ന കെ സേതുരാമന്‍ ഐപിഎസിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ് പാല്‍ മീണ ഐപിഎസ് ആണ് ഉത്തരമേഖല ഐജി. ജെ ജയനാഥ് ഐപിഎസിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായി നിയമനം നല്‍കി. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസിനെ ഗതാഗത സുരക്ഷാ ഐജിയായി ചുമതലപ്പെടുത്തി.സതീഷ് ബിനോ ഐപിഎസ് ആണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. കെ കാര്‍ത്തിക് ഐപിഎസിന് വിജിലന്‍സ് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഐജി ചുമതലയും ഇദ്ദേഹത്തിനാണ്. നാരായണന്‍ ടി. ഐപിഎസിന് ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നല്‍കി. ജനുവരി ഒന്ന് മുതല്‍ ഈ ഉത്തരവ് നിലവില്‍ വരും

Related Articles

Back to top button