വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു…യുവാവിനെ പിടികൂടിയത്…
വയോധികനെ ഇടിച്ച് നിര്‍ത്താതെ പോയ സ്പോര്‍ട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറെയും ഊട്ടിയില്‍ നിന്ന് പൊലീസ് പിടികൂടി. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലന്‍ (27) എന്നയാളെയാണ് ചൊവ്വാഴ്ച രാവിലെ ഊട്ടിയില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച TN 37 BU 0073 രജിസ്ട്രേഷന് നമ്പറിലുള്ള R15 ബൈക്കും കസ്റ്റഡിയില്‍ എടുത്തു. അപകടമുണ്ടാക്കിയ ശേഷം ലോല്ലന്‍ അരുണാചലിലേക്ക് രക്ഷപെടുന്നതിനിടെയാണ് പൊലീസ് എത്തിയത്. പ്രതി വാഹനത്തിന്റെ നമ്പര്‍ ബോര്‍ഡില്‍ കൃത്രിമത്വമുണ്ടാക്കിയിട്ടും ഇരുന്നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് വാഹനം തിരിച്ചറിഞ്ഞത്.