കാട്ടാന ആക്രമണം.. മരിച്ച യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.. നാളെ ഹർത്താൽ…

മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനംവകുപ്പ്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി അറിയിച്ചു.

സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡ നില്‍ നിന്നും മന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശിച്ചു. അതേസമയം യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ നാളെ എന്‍ഡിഎ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button