‘5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ, എന്താണ് ദിലീപ് നിനക്ക് പറ്റിയത്’… വേദനയോടെ…
സിനിമാ സീരിയല്‍ താരം ദിലീപ് ശങ്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നടി സീമ ജി നായർ. അഞ്ച് ദിവസം മുൻപ് തന്നെ വിളിച്ചിരുന്നെന്നും അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ലെന്നുമാണ് നടി കുറിക്കുന്നത്.
“ആദരാഞ്ജലികള്‍! 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ .. അന്ന് തലവേദനയായി കിടന്നതുകൊണ്ടു സംസാരിക്കാൻ പറ്റിയില്ല .. ഇപ്പോള്‍ ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം അറിയുന്നത് .. എന്താണ് ദിലീപ് നിനക്ക് പറ്റിയത് .. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര… എന്ത് എഴുതണമെന്നു അറിയില്ല… ആദരാഞ്ജലികള്‍.”- സീമ ജി നായർ കുറിച്ചു.