ഭയന്നു വിറച്ച് അച്ഛനും അമ്മയും… ഉഗ്രവിഷമുള്ള പാമ്പ്… കണ്ടത് കുഞ്ഞിന്റെ…
ഒരു കുഞ്ഞിന്റെ ബൗൺസി ചെയറിന്റെ അടിയിലായിരുന്നു പാമ്പുണ്ടായിരുന്നത്. അതും നല്ല വിഷമുള്ള പാമ്പ്. ടൈഗർ സ്നേക്ക് എന്ന പാമ്പായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഓസ്ട്രേലിയയിലും ടാസ്മാനിയ പോലുള്ള തീരദേശ ദ്വീപുകളിലുമാണ് സാധാരണയായി ഈ പാമ്പിനെ കണ്ടു വരുന്നത്. വളരെ വിഷമുള്ള തരം പാമ്പാണ് ഇത്.
അങ്ങനെ ഒരു പാമ്പിനെയാണ് കുഞ്ഞിന്റെ ബൗൺസി ചെയറിന് താഴെയായി കണ്ടത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് snakehunteraus എന്ന യൂസറാണ്. . അച്ഛനും അമ്മയുമാണ് കുട്ടിയുടെ ബൗൺസറിനടിയിൽ പാമ്പിനെ കണ്ടത്. രാത്രി വൈകിയിരുന്നു. പിന്നീട്, അത് പാമ്പ് തന്നെയാണെന്ന് ഉറപ്പിച്ചപ്പോൾ അവർ പാമ്പിനെ പിടികൂടുന്നവരെ വിളിക്കുകയായിരുന്നു.
വീട്ടുകാർക്കോ പാമ്പിനോ ഒന്നും പരിക്കില്ലാതെ തന്നെ വീട്ടിൽ നിന്നും പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു.