സുരേന്ദ്രന് തുടരാൻ വീണ്ടും കളമൊരുങ്ങുന്നു.. അഞ്ച് വർഷം പൂർത്തിയായവർക്ക് വീണ്ടും മത്സരിക്കാം…

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുന്നു. അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാം. ഇതുവഴി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന് വീണ്ടും അവസരം ഒരുങ്ങുകയാണ്. ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന പ്രസിഡന്റിനും ഇളവ് ബാധകമാണ്. നേരത്തേ മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം.

പുതിയ തീരുമാനത്തോടെ കെ സുരേന്ദ്രനും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാകും. അതിനാൽ തന്നെ കേന്ദ്രത്തിന്‍റെ പുതിയ നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഒരു ടേം കൂടി സംസ്ഥാന അധ്യക്ഷനായി തുടരാനുള്ള സാധ്യതയും ഏറി.

Related Articles

Back to top button