ട്രാവലർ തടി ലോറിയുമായി കൂട്ടിയിടിച്ച് അപകടം.. തകർന്ന് തരിപ്പണമായി വാഹനം.. ഡ്രൈവർക്ക്….

എംസി റോഡിൽ ട്രാവലർ,തടി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ അങ്കമാലി നായത്തോട് ജംഗ്ഷന് സമീപമായിരുന്നു അപകടം സംഭവിച്ചത്. കാറ്ററിംഗ് യൂണിറ്റിലെ തൊഴിലാളികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.പാലക്കാട് കിഴക്കഞ്ചേരി സ്വദേശി എലവും പാടം അബ്ദുൽ മജീദാണ് (59) മരിച്ചത്. അപകടത്തിൽപ്പെട്ട ട്രാവലറിന്റെ ഡ്രൈവറായിരുന്നു അബ്ദുൽ മജീദ്. പരുക്കേറ്റ 19 പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Related Articles

Back to top button