സ്വർണ ബിസ്കറ്റ് മുതൽ രണ്ട് മാസം പ്രായമുള്ള കുട്ടി വരെ…..ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ ഉപേക്ഷിച്ചു പോയത്…..

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മറന്നുവച്ച വസ്തുക്കളുടെ മൂല്യം എത്രയെന്നു അറിയാമോ? നൂറു കോടി!. രാജ്യത്തെ 68 വിമാനത്താവളങ്ങളിൽ നിന്നായി 100 ​​കോടി രൂപയിലധികം വിലമതിക്കുന്ന സാധനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളും സ്വർണവുമാണ് ഇതിൽ കൂടുതലുള്ളത്.

അവകാശികൾ ആരും എത്താതെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, വാലറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്വർണ്ണം, വജ്രാഭരണങ്ങൾ തുടങ്ങി രണ്ട് മാസം പ്രായമുള്ള കുട്ടിയെ വരെ രക്ഷിതാക്കൾ മറന്നുപോയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം ഒരു വ്യവസായി മുംബൈയിലെ വിമാനത്താവളത്തിൽ വെച്ചു മറന്ന ബാഗിൽ സ്വർണം, വജ്രാഭരണങ്ങൾ, 6,000 ഡോളർ, ഐപാഡ്, മാക്ബുക്ക് തുടങ്ങി കോടിക്കണക്കിനു രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്.

വിമാനയാത്രക്കിടയിൽ നഷ്ടപ്പെട്ട സാധനങ്ങൾ യാത്രക്കാർക്ക് തിരികെ ലഭിക്കാൻ വേണ്ട ഓൺലൈൻ സംവിധാനങ്ങൾ സിഐഎസ്എഫ് ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലാണ് സിഐഎസ്എഫ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയിരിക്കുന്നത്. ലഭിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യും. കണ്ടെടുത്ത വിമാനത്താവളത്തിൻ്റെ പേരും വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. സാധനങ്ങൾ തിരിച്ചു കിട്ടാൻ എവിടെ സമീപിക്കണമെന്നും വെബ്‌സൈറ്റില്‍ ഉണ്ട്.

Related Articles

Back to top button