കാർണിവൽ ആഘോഷത്തിനിടെ യുവതിക്ക് നേരെ ആക്രമണം.. യുവാക്കൾ പിടിയിൽ…
ഫോർട്ടുകൊച്ചിയിൽ പുതുവത്സര കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പാർട്ടിക്കിടയിൽ മദ്യലഹരിയിൽ യുവതിയെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പനക്കൽ വീട്ടിൽ ആൽഫിൻ (23), കുട്ടപ്പശ്ശേരി വീട്ടിൽ കെ.വി.ജോബിൻ (22) എന്നിവരെയാണു ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.