VHP പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയില്ല…ന്യായീകരിച്ച് ബി ജെ പി…
നല്ലേപ്പിള്ളിയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം, വിഎച്ച്പി പ്രവർത്തകർ നിരപരാധികളാണ്, പിന്നിൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ബിജെപി. നല്ലേപ്പിള്ളിയിൽ VHP പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയില്ലെന്ന് ബി ജെ പി പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു.ബി ജെ പി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടനാണ് ന്യായീകരണവുമായി രംഗത്തെത്തിയത്. ഇടതുപക്ഷ പ്രവർത്തകനായ PTA പ്രസിഡൻ്റാണ് കേസ് കൊടുത്തത്. ആഘോഷം കഴിഞ്ഞാണ് VHP പ്രവർത്തകർ സ്കൂളിൽ എത്തിയതെന്നും ഓമനക്കുട്ടൻ പറഞ്ഞു.