ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക്…
ആലപ്പുഴ: ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2014 ജൂലൈ 4 ന് മുൻ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. വടിവാൾ ഉപയോഗിച്ച് വെട്ടി, ഇരുമ്പ് കൂടം കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ക്വട്ടേഷൻ സംഘത്തെ ഒപ്പം കൂട്ടിയാണ് കൊലപാതകം നടത്തിയത്. ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട ഷനോജ്. പ്രശാന്ത്, പിതാവ് പൊടിയൻ എന്ന പ്രസാദ്, കിരൺ റോഡ്രിഗ്സ്, അജി ലാൽ, ജോസ് ആൻ്റണി, അപ്പു, ഫിനിസ്റ്റർ നെറ്റോ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.