അമ്പലപ്പുഴയിൽ ബൈക്ക് മോഷണം…. പ്രതികൾ പോലീസ് പിടിയിൽ…..
അമ്പലപ്പുഴ: ഉടമസ്ഥന്റെ വീടിന് സമീപം പാർക്ക് ചെയ്ത ബൈക്ക് ഒരാഴ്ച മുൻപ് മോഷണം പോയ കേസിലെ രണ്ട് പ്രതികളെ നോർത്ത് പോലീസ് പിടികൂടി. ആലപ്പുഴ ആര്യാട് സ്വദേശിയായ ശ്രീകുമാറിന്റെ ഹീറോ ഹോണ്ട ഇനത്തിൽപെട്ട ബൈക്കാണ് ഒന്നാം പ്രതിയായ തത്തംപള്ളി തോട്ടുങ്കൽ വീട്ടിൽ കണ്ണൻ ( 40) മോഷണം നടത്തി ആക്രികടയിൽ കൊണ്ടുവിറ്റത്. മോഷണമുതലാണെന്ന് അറിഞ്ഞിട്ടും ഈ വാഹനം വാങ്ങുകയും ഈ വിവരം പോലീസിൽ നിന്നും മറച്ചുവെയ്ക്കുകയും ചെയ്ത രണ്ടാം പ്രതിയായ ആലപ്പുഴ കൊറ്റംകുളങ്ങര അൻസിൽ മൻസിലിൽ അസ്‌ലം ( 49) നെയും നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസ്‌ലം സ്ഥിരമായി മോഷണബൈക്ക് വാങ്ങുകയും കുറച്ചുനാൾ ഉപയോഗിച്ചശേഷം വാഹനങ്ങൾ പൊളിച്ചുവിക്കുകയും ചെയ്തുവരികയായിരുന്നുവെന്നു നോർത്ത് പോലീസ് ഇൻസ്‌പെക്ടർ എം. കെ രാജേഷ് അറിയിച്ചു. എസ്.ഐ ജേക്കബ്, എസ്.ഐ ദേവിക എസ്.സി.പി.ഒ വിനോദ് ,സി.പി.ഒ സുഭാഷ് പി. കെ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.