മൃഗസംരക്ഷണ വകുപ്പിൽ ക്ഷേമപെൻഷൻ വാങ്ങുന്നത് 74 ഉദ്യോഗസ്ഥർ…പട്ടിക പുറത്തു വിട്ട്…
സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് നേരത്തെ വിവാദമായിരുന്നു. എന്നാൽ ഈ പട്ടിക പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പട്ടിക ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് പുറത്ത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് ഈ ഉത്തരവ് കൈമാറിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ 74 പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ പേരുകളും പുറത്തിവിടാതെ സർക്കാർ പൂഴ്ത്തിയിരുന്നു. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇവരിൽ ഒരാൾക്കെതിരെയും ഇതുവരെ നടപടി എടുത്തില്ല. ഇവർ തട്ടിയ പണവും പലിശയും തിരിച്ചടപ്പിക്കുന്നില്ല. ഇവരിൽ നിന്ന് ആകെ തിരിച്ച് അടപ്പിക്കേണ്ടത് 24,97,116 രൂപയാണ്. ക്രമവിരുദ്ധമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 74 പേരിൽ 70 പേരും ജോയിൻ്റ് കൗൺസിൽ അംഗങ്ങളാണ്. സിപിഐ മന്ത്രിയാണ് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
പെൻഷൻ തട്ടിയെടുത്തവരിൽ ഭൂരിഭാഗവും വിധവകൾ.ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്മെൻ്റ് എക്സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൻഷൻ കൈപറ്റിയവരിൽ ഏറെയും.