ബീച്ചിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു.. പീഡിപ്പിക്കുമെന്നും ഭീഷണി.. പ്രതികൾ പിടിയിൽ….
കമിതാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം മഠത്തിപ്പറമ്പിൽ വീട്ടിൽ ജോൺസൺ (36), മാലിപ്പുറം നികത്തിത്തറ വീട്ടിൽ റിനീഷ് (34), ചാപ്പാ കടപ്പുറം ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ ജിലോഷ് (42) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ കമിതാക്കളെയാണ് ബീച്ചിലെത്തിയ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും കവരുകയും ചെയ്തു.