അങ്കണവാടിയിലെ ഭക്ഷ്യവിഷ ബാധ… ഗൂഢാലോചനയോ…

കൊച്ചി: കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യവിഷ ബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വൃത്തി ഹീനമായ ടാങ്കിൽ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാൻ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമാണ്. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലുണ്ട്. 

Related Articles

Back to top button