ക്ലാസ്മുറിയിൽ കുട്ടിയ്ക്ക് പാമ്പുകടിയേറ്റ സംഭവം.. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി…
ചെങ്കൽ യുപി സ്കൂളിലെ ഏഴാം ക്ലാസുകാരിയ്ക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട്നൽകാൻ മന്ത്രി വി.ശിവൻകുട്ടി ഉത്തരവിട്ടു.സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം. സ്കൂൾ വളപ്പിലെ പച്ചിലക്കാട് മാറ്റാനുംമാനേജ്മെന്റിനു വിദ്യാഭ്യാസ വകുപ്പ്കർശന നിർദേശം നൽകിയിട്ടുണ്ട്. നാല്ഏക്കറോളം വരുന്നതാണ് സ്കൂൾ
വളപ്പ്. വിദ്യാർഥിയ്ക്ക പാമ്പ് കടിയേറ്റ ക്ലാസ്മുറിയുടെ മേൽക്കൂരയിലെത്തിയ
പാമ്പ് താഴേയ്ക്ക് വീണതാകാമെന്നാണ് നിഗമനം.മാസങ്ങൾക്കു മുൻപ് എഇഒ സ്കൂൾ പരിശോധനക്കെത്തിയപ്പോൾ ക്ലാസിനടുത്തു വരെ പച്ചില കാടുനിറഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ട്ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറി.ചെങ്കൽ മേക്കോണം ജയൻനിവാസിൽ ഷിബു-ബീന ദമ്പതികളുടെ മകൾ നേഹയ്ക്കാണ്
വെള്ളിയാഴ്ച ഉച്ചയോടെ പാമ്പുകടിയേറ്റത്.