തെരുവുനായ ആക്രമണത്തിൽ പത്തിലധികംപേർക്ക് പരിക്ക്…
കോഴിക്കോട് വെള്ളിപറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകളെ നായ കടിച്ചു. പ്രായമായവർ മുതൽ കുട്ടികൾ വരെ നായയുടെ കടിയേറ്റവരുടെ കൂട്ടത്തിലുണ്ട്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരുണ്ട്. ചിലർ പ്രാഥമിക ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങി.