കുടവയര്‍ ചാടുന്നത് കുറയ്ക്കാൻ ഫ്ലക്സ് വിത്തുകള്‍ ഇങ്ങനെ കഴിച്ചു നോക്കൂ…
ഏത് സമയത്തും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ഫ്ലക്സ് സീഡ്സ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ അടങ്ങിയ ഫ്ലാക്സ് വിത്തുകള്‍ സ്മൂത്തിയിലും ഭക്ഷണത്തില്‍ ചേരുവയായുമൊക്കെ ഉപയോഗിക്കാവുന്നതാണ്.ഇങ്ങനെ ഉപയോഗിക്കുന്നതിനേക്കാളും നല്ലത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ്.ഇതിന്റെ ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്.നാരുകൾ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡ്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്.
ഫ്ലക്സ് വിത്തുകളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും ഇതേറെ സഹായകരമാണ്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും കുടവയർ കുറയ്ക്കാനും സഹായിക്കും.കൂടാതെ കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദത്തെ നിയന്ത്രിക്കാനും ഫ്ലക്സ് വിത്തുകള്‍ക്ക് കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചണവിത്തുകൾ കുതിർത്തു കഴിക്കുന്നത് നല്ലതാണ്.
ചർമത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് ഫ്ലക്സ് വിത്തുകള്‍. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി, മറ്റു ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ളതു കൊണ്ടുതന്നെ മുടിയുടെ സംരക്ഷണത്തിനും ഫ്ലക്സ് വിത്തുകള്‍ കുതിർത്ത് കഴിക്കാവുന്നതാണ്.