സാബുവിന്റെ മരണം.. കൂടുതൽ പേരുടെ…

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം സംഘം ഇന്നു മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങും. അന്വേഷണത്തിന്റെ ആദ്യ പടിയായി സാബുവിന്റെ ഭാര്യുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാർ, സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജി എന്നിവരിൽ നിന്നും നേരിട്ട ദുരനുഭവം മേരിക്കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

Related Articles

Back to top button