ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ ഐഫോൺ വീണെന്ന് ഭക്തൻ…
ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചുനൽകാൻ വിസമ്മതിച്ച് ക്ഷേത്ര ഭാരവാഹികൾ. തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണാണ് അബദ്ധത്തിൽ ക്ഷേത്രഭണ്ഡാരത്തിൽ വീണത്. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് നോട്ടുകൾ എടുക്കുന്നതിനിടെ ഐഫോൺ ഭണ്ഡാരപ്പെട്ടിയിൽ വീഴുകയായിരുന്നുവെന്നാണ് ദിനേശ് പറയുന്നത്. തുടർന്ന് ദിനേശ് ക്ഷേത്ര ഭാരവാഹികളെ സമീപിക്കുകയും ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭണ്ഡാരത്തിൽ വഴിപാട് വെച്ചാൽ അതുപിന്നെ ദൈവത്തിൻ്റേതാണ് എന്ന മറുപടിയാണ് ഭാരവാഹികൾ നൽകിയത്.