സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി….അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന്..

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരില്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി ഉള്‍പ്പെടെ മൂന്നുപേരാണ് സ്‌കൂളിലെത്തിയത്.

‘സ്‌കൂള്‍ സമയത്ത് കുട്ടികളെ കരോള്‍ വസ്തരമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതാണ് ചോദ്യം ചെയ്തത്. ഭീഷണിപ്പെടുത്തിയിട്ടി’ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു. ചില അധ്യാപക സംഘടനകള്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നും ആരോപിച്ചു.

Related Articles

Back to top button