പ്ലൈവുഡ് കടയില്‍ തീപ്പിടിത്തം , ലക്ഷങ്ങളുടെ നാശനഷ്ടം ; അപകടകാരണം…

വടകര കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിലുണ്ടായ തീപ്പിടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. രാവിലെ 6.30 ഓടെയാണ് ദേശീയപാതയോരത്തെ ‘ബി ടു ഹോംസ്’ എന്ന ഷോറൂമിൽ അപകടമുണ്ടായത്. മൂന്ന് നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറിലായിരുന്നു അഗ്നിബാധ. പ്ലൈവുഡ് സാമഗ്രികൾ, ഓഫീസ് ഉപകരണങ്ങൾ, കംപ്യൂട്ടർ, പ്രിന്റർ, ഇന്റീരിയർ വർക് ഉപകരണങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. കടയുടെ സമീപത്തായി നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിനും നാശം സംഭവിച്ചു.

സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും എത്തിയ നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ ഒന്നര മണിക്കൂറോളം സമയം എ ടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ എല്ലാ ഭാഗത്തു നിന്നും കനത്ത പുക ഉയർന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ഭൂരിഭാഗവും പ്ലൈവുഡ് ഉൽപ്പന്നങ്ങളായതിനാൽ തീ വേഗം പടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫീസർ പി ഒ വർഗ്ഗീസ്, അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ വിജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Related Articles

Back to top button