മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല…വെള്ളാപ്പള്ളി നടേശൻ…
മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെക്കാൾ യോഗ്യൻ ചെന്നിത്തലയാണ്, എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എസ്എൻഡിപിയും രമേശ് ചെന്നിത്തലയും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.