എറണാകുളം ഉദയം പേരൂരിൽ സ്കൂൾ കെട്ടിടം തകർന്നു വീണു…..
എറണാകുളം ഉദയം പേരൂരിൽ സ്കൂൾ കെട്ടിടം തകർന്നു വീണു.100 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്. തൃപ്പുണിത്തുറ കണ്ടനാടുള്ള ജെ. ബി എൽ പി സ്കൂളിന്റെ അംഗനവാടി കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണത്.കുട്ടികൾ രക്ഷപ്പെട്ടത് തലനാരിക്ക്. മേൽക്കൂര തകർന്നുവീഴുന്നത് കണ്ട് ആയ ഓടിരക്ഷപ്പെട്ടതിനാൽ രക്ഷപെട്ടു .അങ്കണവാടി പ്രവർത്തിക്കുന്ന കണ്ടനാട് ജെബിഎസ് എൽ പി സ്കൂളിന്റെ പഴയ കെട്ടിടമാണ് തകർന്ന് വീണത് . അപകടം നടന്നത് കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പ് രാവിലെ ഒമ്പതരയോടെയായതിനാൽ വൻ ദുരന്തമാണ് ഒഴിവായിരിക്കുന്നത്. മേൽക്കൂര പൂർണമായും തകർന്നു വീണിട്ടുണ്ട്
മേൽക്കൂരയുടെ ഓടുകളെല്ലാം ഡെസ്കിലും ബെഞ്ചിലും തറയിലുമായി ചിതറിക്കിടക്കുന്നു. തകർന്നുവീണ കെട്ടിടത്തിന് നൂറിലധികം വർഷത്തിലെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു .
ഇതേ കെട്ടിടത്തിൽ മുൻപും അപകടം ഉണ്ടായെന്ന് രക്ഷപ്പെട്ട ആയ പറഞ്ഞു. അടുക്കള ഭാഗത്തെ മേൽക്കൂര ആയിരുന്നു അന്ന് പൊളിഞ്ഞു വീണത്. പലതവണ പരാതിപ്പെട്ടിട്ടും നടപടികളൊന്നും എടുത്തില്ല എന്നും ആയ വ്യക്തമാക്കി.