എസിയും ഫാനുമടക്കം സകലതും അടിച്ചുമാറ്റി.. കെണിയൊരുക്കി കാത്തിരുന്ന് വീട്ടുകാർ.. ദിവസങ്ങൾക്ക് ശേഷം വീണ്ടും വന്നപ്പോൾ….

മട്ടാഞ്ചേരിയിലെ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ട് പേരെ പിടികൂടി. മട്ടാഞ്ചേരി സുജാത റോഡിലുള്ള അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും എയർ കണ്ടീഷണറും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിങ്സുകളും മറ്റും ആറ് മാസം മുമ്പ് മോഷണം പോയ കേസിലാണ് അറസ്റ്റ്. മട്ടാഞ്ചേരി സ്വദേശികളായ നബീൽ (35), മജീദ് സിറാജ് (34) എന്നിവരെയാണ് പിടികൂടിയത്. മട്ടാഞ്ചേരി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വീട്ടിൽ മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മോഷണം നടന്നതിന് ശേഷം വീട്ടിൽ ഫിറ്റ് ചെയ്ത സിസിടിവി ക്യാമറയിൽ വീണ്ടും മോഷണ ശ്രമം നടത്തിയ പ്രതികളുടെ ദൃശ്യം പതിഞ്ഞു. മട്ടാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴിയിൽ നിന്നും തൊണ്ടിമുതലുകൾ പൊലീസ് കണ്ടെടുത്തു. പിടിയിലായ നബീലിനെ മറ്റൊരു മോഷണ കേസിൽ കഴിഞ്ഞ വർഷം മട്ടാഞ്ചേരി പൊലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നതാണ്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു.

Related Articles

Back to top button