സ്റ്റാൻഡിൽ നിർത്തിയിട്ട ലോ ഫ്ലോർ ബസ്….എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക…ചെയിൻ സർവീസ് നടത്തുന്ന ബസിലെ അപകടത്തിന് കാരണം….

നിലക്കലിൽ കെഎസ്ആർടിസി ബസിൽ നിന്നും പുക. പമ്പയിൽ നിന്നും നിലക്കലിലെത്തിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ നിന്നാണ് പുകയുയർന്നത്. ഫയർഫോഴ്സെത്തി പ്രശ്നം പരിഹരിച്ചു. പമ്പയിൽ നിന്നും നിലക്കലിലേക്ക് ചെയിൻ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് തീർത്ഥാടകരെ ഇറക്കിയ ശേഷം സ്റ്റാന്റിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സെത്തി ഉടൻ തന്നെ പ്രശ്നം പരിഹരിച്ചു. തീർത്ഥാടകർ ആരും തന്നെ ബസിലുണ്ടായിരുന്നില്ല. ബസുകളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്ചു വേണം തീർത്ഥാടകരുമായി ചെയിൻ സർവീസുകൾ നടത്താനെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. അതുപോലെ തന്നെ കൃത്യമായ പരിശോധന വേണമെന്ന് മന്ത്രിയും വ്യക്തമാക്കിയിരുന്നു. 

Related Articles

Back to top button