ചോദ്യപേപ്പർ ചോർച്ച…എം.എസ് സൊലൂഷ്യൻസ് സിഇഒ ഉൾപ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്യും…

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം.എസ് സൊലൂഷ്യൻസ് സി ഇ.ഒ ഷുഹൈബ് ഉൾപ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി, കെ.കെ മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈബർ വിദഗ്ധർ ഉൾപ്പെടുന്ന നാലംഗ അന്വേഷണ സംഘം ഇന്നലെ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഇന്നത്തെ പരീക്ഷയിലെ സാധ്യതാ ചോദ്യങ്ങളുമായി ലൈവിൽ കഴിഞ്ഞ ദിവസം ഷുഹൈബ് എത്തിയിരുന്നു.

Related Articles

Back to top button