ജോർജ്ജിയയിലെ ഇന്ത്യൻ ഹോട്ടലിൽ 12 പേർ മരിച്ച നിലയിൽ.. 11 പേരും ഇന്ത്യാക്കാർ….

ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചവരെല്ലാം ഈ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റിലെ ജീവനക്കാരാണ്. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.മരിച്ചവരെല്ലാം ഇന്ത്യൻ ഭക്ഷണശാലയിലെ ജീവനക്കാരെന്നാണ് തബ്ലിസിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്.

ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോർജിയ പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയെന്ന് ജോർജിയയിലെ ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. അടച്ചിട്ട ചെറിയ മുറിക്കകത്താണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് വിശ്രമിച്ച സമയത്ത് മരണം സംഭവിച്ചുവെന്നാണ് നിഗമനം.അതേസമയം സംഭവം കൂട്ട കൊലപാതകമാണോയെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചാവാം 12 പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം പുരോ​ഗമിക്കുന്നതായും ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുവെന്നും ജോർജിയയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button