ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകളുടെ ഏറ്റുമുട്ടൽ….സിസിടിവി ദൃശ്യങ്ങൾ പുറത്ത്…
തിരുവനന്തപുരത്ത് ബാറിൽ കഴിഞ്ഞ ദിവസം ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ ഏറ്റുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ സാജൻ, മകൻ ഡാനി അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓം പ്രകാശിന് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. ഈഞ്ചക്കലിലെ ബാറിൽ ഏറ്റുമുട്ടൽ ഉണ്ടായത് ഡിജെ പാർട്ടിക്കിടെയായിരുന്നു.