കേന്ദ്രത്തിൻ്റേത് പകപോക്കൽ നിലപാട്… കേരളവും രാജ്യത്തിന്റെ ഭാഗം…നീതി നിഷേധിക്കാൻ പാടില്ല…

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ സഹായം നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ കേന്ദ്രം സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഗവൺമെൻ്റ് ഒരു പകപോക്കൽ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കാസർകോട് പറഞ്ഞു. കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടിൽ കടുത്ത പ്രതിഷേധം ഉയർന്ന് വരണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. 

Related Articles

Back to top button