വിഴിഞ്ഞം തുറമുഖത്തിലെ വരുമാനവിഹിതം പങ്കുവെക്കണം…നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രം…
വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാർലമെന്റില്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടിൽ പിന്നിട്ടില്ല..വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ല. തൂത്തുക്കൂടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണ്. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.