നിലമ്പൂരിൽ മൂന്ന് പേരെ തെരുവ് നായ കടിച്ചു….നായക്ക് പേ വിഷബാധയെന്ന്…
മലപ്പുറം നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച തെരുവു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച്ച തെരുവു നായയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇതേ തുടർന്ന് ഇ.ആർ.എഫ് സംഘം പിടിച്ച നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.