ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ എസ്ഐ മദ്യപിച്ച് ബഹളം വെച്ചു…പോലീസ് കസ്റ്റഡിയിലെടുത്തു…

പത്തനംതിട്ട: മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്ന് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാംപിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലക്കലിലാണ് സംഭവം. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.
മദ്യപിച്ചെത്തിയ ആൾ ബഹളമുണ്ടാക്കുന്നുവെന്ന് ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥനാണന്ന് മനസിലായത്. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് രാത്രി തന്നെ മടക്കി അയച്ചു. സംഭവത്തെക്കുറിച്ച് ‍ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button