ഇനി ഞാന്‍ സഹിക്കില്ല.. സീതയാവാന്‍ വെജിറ്റേറിയനായെന്ന വാര്‍ത്ത.. രൂക്ഷ വിമർശനവുമായി സായി പല്ലവി…

തെന്നിന്ത്യയിലെ മുന്‍നിര നായികയാണ് സായി പല്ലവി.ഇപ്പോൾ ഇതാ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.സീതയുടെ വേഷത്തിലാണ് നടി എത്തുന്നത്. സിനിമയില്‍ അഭിനയിക്കാനായി താരം വെജിറ്റേറിയന്‍ ആയി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സായി പല്ലവി.

തനിക്കെതിരെ കെട്ടിച്ചമച്ച കഥകള്‍ പ്രചരിക്കുമ്പോഴൊന്നും പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി അങ്ങനെയായിരിക്കില്ല എന്നുമാണ് നടി കുറിച്ചത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.സായി പല്ലവി രാമായാണ സിനിമയില്‍ അഭിനയിക്കാനിയി വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി നടി പ്രത്യേക പാചകക്കാരെ ചുമതലപ്പെടുത്തിയെന്നും അവര്‍ക്കൊപ്പമായും താരം യാത്ര ചെയ്യുന്നത് എന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം എത്തിയത്. താന്‍ വെജിറ്റേറിയനാണെന്ന് സായി പല്ലവി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button