വാഹനാപകടത്തിൽ തമിഴ് നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം…ഒരാൾക്ക് ഗുരുതര പരിക്ക്…മരണമടഞ്ഞ മൂന്ന് പേരും…

തമിഴ്നാട് കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓൾട്ടോ കാർ ലോറിയിൽ ഇടിച്ചാണ് അപകടം. ആരോണിൻ്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലം, കൊച്ചി ദേശീയപാതയിൽ രാവിലെ 11 മണിയോടെ ആണ് അപകടം. നഴ്സിംഗ് വിദ്യാർത്ഥിനിയായ അലീനയുടെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് അലീന. ലോറി ഡ്രൈവർ ശക്തിവേലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button