റഹീം മോചന കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും…

സൗദി അറേബ്യയിൽ സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കേസ് കോടതി പരിഗണിക്കുന്നത്. പ്രാദേശിക സമയം പന്ത്രണ്ടരയോടെയാണ് റഹീമിന്‍റെ കേസ് കോടതി പരിഗണിക്കുക. കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് നാല് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റു തടസ്സങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്നാണ് സഹായമതി വിലയിരുത്തുന്നത്.

Related Articles

Back to top button