ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നു…സംഭലിലെ കെട്ടിടങ്ങൾ കളക്ട്ടറുടെ നേതൃത്വത്തിൽ രാത്രിയ്ക്ക് രാത്രി ഇടിച്ചു നിരത്തി….
മസ്ജിദ് സർവെയെ തുടർന്ന് സംഘർഷം ഉണ്ടായ ഉത്തർപ്രദേശിലെ സംഭലിലും ബുൾഡോസർ പ്രയോഗം. അനധികൃതമായി നിർമ്മിച്ചെന്ന് ആരോപിച്ച് സംഭലിലെ കെട്ടിടങ്ങൾ ബുധനാഴ്ച രാത്രി ഇടിച്ചു നിരത്തി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ സംഭലിലെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ബുധനാഴ്ച രാത്രി ഇടിച്ചു നിരത്തിയത്. ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നും അധികൃതർ വിശദീകരിച്ചു. സംഭൽ എം പി സിയ ഉർ റഹ്മാന്‍റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.