ഓടിരക്ഷപ്പെടാന്‍ ശ്രമം; കെഎസ്യു നേതാവ് പിടിയില്‍.. കയ്യിൽ നിന്നും പിടിച്ചെടുത്തത്….
കെഎസ്യു നേതാവ് പൊലീസ് പിടിയിൽ.കെഎസ്യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന് നാസര്‍ ആണ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. പെരുമ്പിള്ളിറ ഭാഗത്തുനിന്നാണ് റിസ്വാന് പിടിയിലാകുന്നത്. പട്രോളിങിനിടെ എക്സൈസ് സംഘത്തെ കണ്ട റിസ്വാന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന എക്സൈസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് ഇയാള്‍ എക്സൈസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് റിസ്വാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.