എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ്…ആർഎസ്എസ്-ബിജെപി പ്രവർത്തകരായ നാലു പ്രതികളുടെ ജാമ്യം…
ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി.
2021 ഡിസംബര്‍ 18-നു സന്ധ്യയ്ക്കാണ് ഷാന്‍ കൊല്ലപ്പെട്ടത്. വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിൻ്റെ കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം.