ജയറാം @60.. പാർവതിയെ വീണ്ടും താലി ചാർത്താനൊരുങ്ങി ജയറാം…
നടൻ ജയറാമിന്റെ 60-ാം പിറന്നാളാണിന്ന്. താരത്തിന് ജന്മദിനാശംസകൾ നേർന്ന് നിരവധി ആളുകളാണ് ഇതോടെ രംഗത്തെത്തിയത്. അതേസമയം ഈ പിറന്നാൾ ജയറാമിന് ഇരട്ടി മധുരം കൂടിയാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹഘോഷത്തിന്റെ തിരക്കിലാണിപ്പോൾ കുടുംബം.ഒരുപാട് പ്രത്യേകതകളോടെയാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. പാർവതിയെ ഒരിക്കൽ കൂടി താലി ചാർത്താനും ജയറാം ആലോചിക്കുന്നുണ്ട്.
തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ട്. പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. ഇന്നത്തെ തലമുറയിൽ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്.
പാർവതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂർത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.